En perkkaayi jeevan vedinja en prana

Malayalam Hymn

En perkkaayi jeevan vedinja en prana

En perkkaayi jeevan vedinja en prana lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ പേർക്കായി ജീവൻ വെടിഞ്ഞ എൻ പ്രാണ പ്രീയനാകും യേശുവേ നിൻ സ്നേഹത്തെ ഞാൻ ഓർത്തീടുന്തോറും എൻ മാനസം നന്ദിയാൽ പൊങ്ങുന്നേ 2 എൻ വീണ്ടെടുപ്പിൻ വില കൊടുപ്പാൻ നീ മാത്രമല്ലാതാരുള്ളേശുവേ നിൻ കാരുണ്യത്തിൻ മഹാത്മ്യത്തെ ഞാൻ സദാ കാലവും പുകഴ്ത്തീടുമേ;- 3 പേയിൻ ബലത്തെ തകർത്തതിനാൽ എൻ മരണഭയം നീ നീക്കിയല്ലോ നിൻ കാൽവറിയിൽ തിരുബലിയാൽ സീയോൻ മാർഗ്ഗവും തുറന്നെനിക്കായ്;- 4 നിൻ സ്നേഹത്താൽ ഞാൻ ജ്വലിച്ചീടുവാൻ ശുദ്ധാത്മാവിനാൽ നിറച്ചവനെ അനുദിനവും ജയജീവിതം നയിച്ചീടുവാൻ കൃപയരുൾക;- 5 പ്രിയൻ പോയതാം പാതെ പോകുവാൻ ദിവ്യ വിളിയാൽ വിളിച്ചവനെ ദിനംതോറും നിൻ തിരുചിറകിൽ അടിയാനെ നീ മറച്ചീടുക;- 6 നിൻ പേർക്കായ് ജീവൻ തരുവാൻ അത്യാശ എന്നിൽ ഏറുന്നേശുവേ പ്രത്യാശയോടെ നിൻ പൊൻമുഖത്തെ വീക്ഷിച്ചീടേണം എന്നാശയതേ;-

Related Songs