Malayalam Hymn
Kanumeyen prananathhane
Kanumeyen prananathhane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പല്ലവി
കാണുമേയെൻ പ്രാണനാഥനെ-മദ്ധ്യാകാശം തന്നിൽ ഞാൻ
കാണുമെയെൻ പ്രാണനാഥനെ
കാണുമെ പതിനായിരങ്ങളിൽ മഹിമയറുന്ന മണവാളനെ ഞാൻ
ഗംഭീരനാദം കാഹളധ്വനി വാനിൽ മുഴക്കി
വരുന്നതാൽ വേഗം (കാണുമേ...)
ചരണങ്ങൾ
1 മനുകുലത്തെ ത്രാണം ചെയ്തിടാൻ-മേദിനിതന്നിൽ
മനുജനായ് വന്നവതരിച്ചവൻ
മനുകൂല പരിപാലനത്തിനനുദിനം മനമലിഞ്ഞവൻ
പരമേശനാകും മശിഹാരാജൻ മണവാളനായ്
വരുന്നിതാ വേഗം (കാണുമേ...)
2 അത്ഭുതങ്ങൾ അടയാളങ്ങളാൽ-വെളിവായികാട്ടി താൻ
ദൈവപുത്രനെന്ന സത്യത്തെ
വ്യാധി ഭൂതം സൗഖ്യമാക്കി മരിച്ചവർക്കുയിരേകിയങ്കിലും
യൂദരും പരിശേയരും പരമരിശം
പൂണ്ടവനരികളായവർ (കാണുമേ....)
3. കഷ്ടതയാൽ പൂർണ്ണനായവൻ-തൻ ജനങ്ങളെ
നിത്യ തേജസ്സതിലാക്കിടുവാൻ
കഷ്ടമേറ്റിട്ടവനെപ്പോലായിഹത്തിൽ- ജീവിതം ചെയ്യും വിശുദ്ധർ-
ക്കവകാശമായ് കൂലിയും പ്രതിഫലവും - കരത്തി
ലേന്തി വരുന്നു താൻ (കാണുമേ...)
4 ഗത്സമനയിൽ വ്യഥയിലായവൻ-ഇപ്പാപിയാകുമെൻ
പാപമഖിലം ശിരസ്സിൽ വഹിച്ചതാൽ
കഴിയുമെങ്കിലാപാനപാത്രം ഒഴിവതിനു താൻ ജപിച്ചെന്നാകിലും
ഒഴികഴിവേതും ലഭിച്ചിടാതതു മുഴുവൻ- കുടിച്ചു
രക്തം വിയർത്തവൻ (കാണുമേ...)
5. പെരിയൊരു കുരിശേന്തികൊണ്ടവൻ കാൽവറിമുകൾ
കരഞ്ഞുകൊണ്ടു കയറിടുന്നിതാ
കാൽകരങ്ങൾ ക്രൂശതിൽ തറച്ചുയർത്തിടുന്നു ക്രൂരർകൂട്ടം
കയ്പുകാടി രൂചിച്ചിട്ടലറി മരിച്ചു-
യിരെനിക്കേകിടാൻ പ്രിയൻ (കാണുമേ ....)
6 കല്ലറയിൽ അടയ്ക്കപ്പെട്ടു താൻ മൂന്നാംദിനമതിൽ
ഉയിർത്തെഴുന്നു വെളിയെ വന്നു താൻ
കാത്തിടുന്നവർക്കാവിയെ കൊടുത്താർത്തി തീർത്തിടാൻ വാനിൽ പോയവൻ
പാർത്തലമതിൽ കാത്തിരുന്ന തൻ ശിഷ്യരിൽ
പകർന്നവനെ മാരിയായ് (കാണുമേ...)
7 സ്വന്തജനത്തിൻ വീണ്ടെടുപ്പിനായ് മുദ്രയായിതാൻ
ഈ അന്ത്യനാളിൽ പകരുന്നാത്മാവെ
വാഞ്ചിക്കുന്നവർ പ്രാപിക്കുന്നു ശക്തിയായതിൽ ജീവിക്കുന്നതിൻ
ലക്ഷ്യമാമന്യഭാഷയോടും കൂടാർത്തിടുന്നവർ
ആനന്ദത്തോടെ (കാണുമേ...)
8 കരുണ ലഭിക്കാൻ നമുക്കായിട്ടവൻ കരുണാസനമതിൽ
കരങ്ങളുയർത്തി പ്രാർത്ഥിച്ചിടുന്നു.
കാത്തിരിപ്പവർക്കന്ത്യരക്ഷ മാറ്റമെന്യേ ദാനം
ചെയ്തിടാൻ
കാലമേറെച്ചെല്ലും മുമ്പേ കരുണാനിധിതാൻ വെളി
പ്പെട്ടിടുമേ (കാണുമേ...)
tune of Ennenikken dukham theerumo ponnukantha (VV song 848)