Marathavane mathiyayavane

Malayalam Hymn

Marathavane mathiyayavane

Marathavane mathiyayavane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മാറാത്തവനേ മതിയായവനേ മഹോന്നതനേ സ്തുതി നിനക്ക് ഈ പാരിടത്തിൽ നിൻ പാത മതി നിൻ ക്രൂശുമതി ഈ ഏഴകൾക്ക് 1 അനാക്ക്യ മല്ലൻ അടുത്തിടുമ്പോൾ ഭയം മനസ്സിൽ നിറഞ്ഞിടുമ്പോൾ നിൻ നാമം മതി നിൻ രക്തം മതി നിൻ ശക്തി മതി ഈ ഏഴകൾക്ക്;- 2 മാറാരോഗത്തിൽ തീരാശാപത്തിൽ ഏകാന്തതയിൽ നീയായിടുമ്പോൾ രോഗം ശീലിച്ച പാപം വഹിച്ച ശ്രീയേശുനാഥൻ ചാരേയുണ്ടല്ലോ;- 3 മനം കലങ്ങും നേരം വരുമ്പോൾ മന-മടുത്തൻ പ്രിയൻ വരുന്നു ഭയം വേണ്ടിനി പതറേണ്ട ഞാൻ അടുത്തില്ലയോ മാറാതില്ലയോ;- 4 കാലം കഴിയും നേരം പുലരും കാഹളനാദം കാതിൽ കേട്ടിടും ഒരുങ്ങീടുക തിരുസഭയെ മണവാളനെ എതിരേൽക്കുവാൻ;-

Related Songs