Ie manshareeram maridum

Malayalam Hymn

Ie manshareeram maridum

Ie manshareeram maridum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും ഇക്കരെ നിന്ന് അക്കരെ എത്തും(2) ഈ മണ്ണു മണ്ണിൽ ചേർന്നിടും നാളെ ആരുപോകുമോ ആരറിഞ്ഞു ഒരുങ്ങി നിൽക്കുകാ എപ്പോഴും യാത്രക്കായ് നാം ഒരുങ്ങുകാ(2) 2 നശ്വരമാണീലോകം കത്തി എരിഞ്ഞീടുമേ വെന്തുരുകും ഭൂമിമൊത്തമായ്(2) ഈ ഭൂവിൽ നാം നേടിയതെല്ലാം പട്ടു പോയീടുമേ സ്വന്തമല്ല കൂടെവരില്ല ഈ യാത്രയിൽ കൂട്ടിനായ് ആരുംവരില്ല(2) 3 തന്നെതാൻ ത്യജിക്കുക വേഗം ക്രൂശെടുക്കുക യേശുവേ പിൻഗമിക്കുക(2) ലക്ഷ്യം തെറ്റിടാതെ നാം വേഗം എത്തിച്ചേർന്നിടും ആശിച്ച തുറമുഖത്തു നാം സന്തോഷമായ് പാടിടും വിശുദ്ധർകൂട്ടത്തിൽ(2) 4 ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടും ഇളകാത്തരാജ്യം പ്രാപിച്ചീടും ഞാൻ(2) ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാം ദഹിപ്പിക്കും അഗ്നി അല്ലയോ വാക്കു മാറാത്ത ദൈവമല്ലയോ(2)

Related Songs