Malayalam Hymn
Nin vaakkinaal maridum sakalavum
Nin vaakkinaal maridum sakalavum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ വാക്കിനാൽ മാറിടും സകലവും
നീ ആശ്രയം മറ്റൊന്നും വേണ്ടിനി
സമ്പൂർണ്ണൻ നീ സംപൂജിതൻ നീ
സമ്പത്തും നീ സങ്കേതവും
അസാധ്യമെന്നു ഞാൻ കരുതിയ പലതിലും
കൈതന്ന ദൈവമെ കാരുണ്യവാരിധേ
തീച്ചൂളനടുവിലും ഇറങ്ങുവാൻ ഒരു ബലം
ഉള്ളത്തിൽ തന്നവൻ ഇമ്മാനുവേൽ;-
അറിയുമെൻ കണ്ണുനീർ അളവൊട്ടും ചോരാതെ
അടച്ചിടും തുരുത്തിയിൽ ആശ്വാസദായകൻ
പർവ്വതം മാറുവാൻ ഒരു തരി വിശ്വസം
അങ്ങേക്കു സ്വീകാര്യം സ്നേഹസ്വരൂപനെ;-