Sakalavum undenikeshuvinkal

Malayalam Hymn

Sakalavum undenikeshuvinkal

Sakalavum undenikeshuvinkal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സകലവും ഉണ്ടെനിക്കേശുവിങ്കൽ അവൻതന്നെയെനിക്കുള്ള ബലം മുഴുവൻ ധനത്തിലുമവനോടു തുല്യനായി ട്ടോരുത്തനെയിഹത്തിൽ ഞാൻ കാണുന്നില്ല 2 എത്തിപ്പോകാതുള്ള നിക്ഷേപം ഞാൻ കർത്തന്റെ കൈകളിൽ കാണുന്നുണ്ട് ധനത്തിന്റെ നഷ്ടത്തിൽ ലവലേശവും ഭയത്തിനൊരവകാശം കാണുന്നില്ല 3 ശത്രുക്കളെ ജയിക്കുന്നതിനായ് നിത്യവും ബലമവൻ നൽകീടുന്നു എതിരിയിൻ ശക്തിയെയമർച്ച ചെയ് വാൻ കരുത്തനാം ശിംശോനായ് കാക്കുന്നെന്നെ 4 ശോഭിക്കും സൂര്യനാം ശിംശോൻ തന്റെ ദേഹബലം കുറഞ്ഞീടുമെങ്കിൽ ദയയുള്ള നാഥനാം യേശുവെന്നെ ദലീലയെത്തകർക്കുവാൻ ബലപ്പെടുത്തും 5 ഒറ്റദിനം കൊണ്ടു ഫെലിസ്ത്യരെല്ലാം നശിക്കുന്ന ഭയങ്കര കാഴ്ചകാണാം അതിനുടെ മദ്ധ്യേ നാം വീണുപോകാ തിരിപ്പതിനനുദിനം പ്രാർത്ഥിക്കാം നാം വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ : എന്നരീതി

Related Songs