Malayalam Hymn
Njan nithyam ninnil chaaridum
Njan nithyam ninnil chaaridum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാൻ നിത്യം നിന്നിൽ ചാരിടും
എൻ യേശുനാഥനെ
നീ മാത്രം എൻ സർവ്വം എൻ പ്രാണനാഥനെ
ഒന്നെയെൻ വാഞ്ച അങ്ങെ കാണുവാൻ
ഒന്നും വേണ്ട നാഥാ ഈ ശൂന്യ ഭൂവതിൽ
പ്രാണനെ എൻ സ്നേഹമേ
ജീവനേ... എൻ ആശയെ
1 വചനത്താൽ എന്നെ നിറക്കണേ
അനുദിനം ഞാനും വളരുവാൻ
ക്രിസ്തുവെപ്പോൽ ഞാനും നിറയുവാൻ
ആത്മാവേ നീ എന്നിൽ ഒഴുകണേ;- പ്രാണനെ...
2 അങ്ങെ മാത്രം മതി യേശുവേ
ലോക ഇമ്പം ഇനി വേണ്ടപ്പാ
അന്ത്യംവരെ തിരു സന്നിധിയിൽ
നിന്നിടട്ടെ ഞാനും വിശ്വാസ്തനായ്;- പ്രാണനെ...
3 ജഡത്തിന്റെ എല്ലാ മോഹങ്ങളും
നീക്കിയെന്നും ആ ക്രൂശതിൽ
വിശുദ്ധിയാൽ എന്നും മുന്നേറുവാൻ
കൃപയാലേ നാഥാ നടത്തണേ;- പ്രാണനെ...