Sathya sabhaapathi yeshuve nithyam

Malayalam Hymn

Sathya sabhaapathi yeshuve nithyam

Sathya sabhaapathi yeshuve nithyam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സത്യസഭാപതി യേശുവേ! നിത്യം ജയിക്ക കൃപാനിധേ! സ്തുത്യർഹമായ നിൻ നാമത്തെ മർത്യരെല്ലാം ഭജിച്ചിടട്ടെ 1 സീമയറ്റുള്ള നിൻ പ്രേമവും ആമയം നീക്കും പ്രസാദവും ഭൂമയർ കണ്ടു തൃപ്പാദത്തിൽ താമസമെന്യേ വീണിടട്ടെ;- 2. ക്ഷീണിച്ച നിന്നവകാശമീ ക്ഷേണിയിലെങ്ങുമുണർന്നിടാൻ ആണിപ്പഴുതുളള പാണിയാൽ പ്രീണിച്ചനുഗ്രഹിക്കണമേ;- 3 മന്ദമായ് നല്ലിളം പുല്ലിൽ വീഴുന്ന ഹിമകണസന്നിഭം സുന്ദരമാം മൊഴി ജീവന്നാനന്ദം വളർത്തട്ടെ ഞങ്ങളിൽ;- 4 ലെബാനോനിന്റെ മഹത്ത്വവും കർമ്മലിൻ സൽഫലപൂർത്തിയും ശാരോൻഗിരിയുടെ ശോഭയും നിൻ ജനത്തിനു നൽകേണമേ;- 5 ഭംഗമില്ലാത്ത പ്രത്യാശയിൽ തുംഗമോദേനയിജ്ജീവിത- രംഗം സുമംഗളമാക്കുവാൻ സംഗതിയാക്കുക നായക!;-

Related Songs