Konduva konduva nee

Malayalam Hymn

Konduva konduva nee

Konduva konduva nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ കൊണ്ടുവാ കൊണ്ടുവാ നീ 1 രണ്ടെജമാന്മാരെ സേവി- ച്ചിണ്ടലെന്യേ വസിക്കാമെ- ന്നുള്ള കൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ;- കൊണ്ടുവാ... 2 അസ്സലായി കഴിയേണം ഡ്രസ്സു നന്നായിരിക്കേണം വസ്തുതന്നെ ദൈവമെന്നു തീർത്തു രയ്ക്കും ശഠന്മാരെ;- കൊണ്ടുവാ... 3 പുള്ളിമൃഗക്കണ്ണിയുടെ-കള്ളമാർന്ന പുഞ്ചിരിയെ ഉള്ളുയരും ഭാഗ്യമെന്നു തുള്ളിയാടും വിടന്മാരെ;- കൊണ്ടുവാ... 4 അക്രമമായാശമൂത്തി-ട്ടർത്ഥമെന്തെന്നറിയാതെ ചക്രമെന്നു കേൾക്കെ തല- ചെക്കിട്ടിക്കും ലോഭികളെ;- കൊണ്ടുവാ... 5 അപ്പനമ്മമാർ പറയും ദുഷ്പ്രവൃത്തിക്കെരിവേറി ശിൽപ്പമോടെ നടക്കുന്ന- ശപ്പരാകും ബാലകരെ;- കൊണ്ടുവാ... 6 വഞ്ചിപ്പാൻ വിരുതുള്ള - വഞ്ചകിയാമിസ്സബേലിൻ നഞ്ചുകുടിപ്പാൻ മുറിയിൽ - തഞ്ചിനിൽക്കും യുവാക്കളെ;- കൊണ്ടുവാ... 7 സ്ത്രീജനത്തിൻ മിത്രമായ സൂപദേശം കൊടുക്കുന്ന ഭാവമതു നടിച്ചിടും പാപികളെത്തിരഞ്ഞിങ്ങു;- കൊണ്ടുവാ... 8 ജോലിമൂലം വേദവാക്യ-ശോധനത്തിന്നിടയില്ലെ ന്നേതുമൊരു നാണം കൂടാ തോതിടുന്നു ജഡന്മാരെ;- കൊണ്ടുവാ... 9 ദൈവപക്ഷം മാത്രമോതി-ചെയ്തിന്നു പണിയേറും നവ്യമാം മനുഷ്യപക്ഷം കൈമറിക്കും വൈദികരെ;- കൊണ്ടുവാ... 10 വേല വേലയെന്നു ചൊല്ലി-വേലിയില്ലാ സ്ഥലം പോലെ നാലുപാടും തുറന്നുള്ള ജാല സുവിശേഷകരെ;- കൊണ്ടുവാ... 11 ഭക്തിയും വൻ ഭക്തികേടും - ചേർത്തിളക്കിത്തരം പോലെ ചെപ്പടിക്കളി നടത്തും സഭ്യരല്ലാക്ഖലന്മാരെ;- കൊണ്ടുവാ... 12 മൂഢരാമിവരെപ്പിടിച്ചൂടു പാടെ വരിഞ്ഞെരി ഞ്ഞടുമഗ്നിക്കടലിന്റെ-ചൂടിലേക്കെറിഞ്ഞീടുവാൻ;- കൊണ്ടുവാ...

Related Songs