Kazhalina kaithozhunnithaa

Malayalam Hymn

Kazhalina kaithozhunnithaa

Kazhalina kaithozhunnithaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി കഴലിണകൈതൊഴുന്നിതാ-കാരുണ്യമൂർത്തേ കഴലിണകൈതൊഴുന്നിതാ അനുപല്ലവി തഴുകിയെന്നെ കരങ്ങളാ-ലഴലൊഴിക്കുക പരാപരാ! ചരണങ്ങൾ 1 വരുന്നിതാഭൂതങ്ങളത്രയു-മസൂറിയരിൻ പെരുമ്പടകൾവന്നങ്ങെത്രയും-വേഗത്തിങ്കല ങ്ങെരുശലേംപട്ടണംചുറ്റിയും-കൊണ്ടുയുദ്ധത്തി ന്നൊരുങ്ങിയപോലെയങ്ങെത്രയും-കോപത്തോടെന്നിൽ ശരങ്ങൾ മഴനികർപൊഴിഞ്ഞിതാ അണഞ്ഞുഅരികിനിൽ വരുന്നിതാ കരഞ്ഞെടിയനഴൽ കലർന്നിതാ വരുന്നുവരമതുകനിഞ്ഞുതാ;- കഴലി... ഉന്നതനാമേശുദേവനേ! ഭൂതലത്തിങ്കൽ വന്നുപിറന്നുപിശാചിനെ മുറ്റുംജയിച്ച- വന്നുടെതലചതച്ചോനെ! അവന്റെ പോരിൽ നിന്നുവീണ്ടുകൊണ്ടങ്ങവനെ ജയിപ്പാനെന്നിൽ കനിഞ്ഞുകരളലിഞ്ഞിടേണമെ അണഞ്ഞുഅരികിനിൽ വരേണമേ ഇടിഞ്ഞമനമതുതൊടേണമേ വിരിഞ്ഞുവരമതുതരേണമേ;- കഴലി... സത്യമാമരക്കെട്ടും തന്നു-നൽ നീതീകര- ണത്തിൻമാർകവചവുംതന്നു-സുവിശേഷയ- ത്നത്തിനുടെ ചെരിപ്പുംതന്നു-എല്ലാറ്റിന്മീതെ സത്യവിശ്വാസഖേടംതന്നു-ധരിപ്പിച്ചെന്നിൽ സുരക്ഷയാകും ശിരസ്ത്രവും ശിരസ്സിൽ വയ്ക്കകരത്തിലും വിശുദ്ധവാക്കാം സുശസ്ത്രവും വിശുദ്ധനെ! തന്നടുത്തുവാ നിൻ;- കഴലി... പാർത്ഥിവേന്ദ്രാ! സമീപേനിന്നു-പിശാചിനുടെ കൂർത്തതാംശരങ്ങളിൽനിന്നു-സദാനീയെന്നെ കാത്തുസർവായുധങ്ങളിന്നു-ധരിപ്പിച്ചൻപാ യ് പാർത്തുകണ്മണിപോലെയിന്നു-സൂക്ഷിച്ചെന്നെനീ തടുത്തുശരമഴകെടുത്തുവാൻ കടുത്തരിപുബലമൊടുക്കുവാൻ കനത്തദുരിതമതകറ്റുവാൻ മഹത്വനഗരിയിൽ കടത്തുവാൻ;- കഴലി...

Related Songs