Malayalam Hymn
Pathinaayirangalil athisundaran
Pathinaayirangalil athisundaran lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 പതിനായിരങ്ങളിൽ അതിസുന്ദരൻ
പരിശുദ്ധ നാഥൻ എൻ പ്രേമകാന്തൻ
ആരാലും അളന്നിടാൻ ആവതില്ല
അവർണനീയം ആ മഹൽ സ്നേഹം
chorus
വാഴ്ത്തിപ്പാടും അങ്ങേ അന്ത്യത്തോളവും
ജീവനേകി സ്വർഗം തന്ന സ്നേഹമേ
2 കളങ്കമില്ല മമ നാഥൻ മേനി
കരുണയില്ല യൂദർ അടിച്ചപ്പോഴും
നീചരാം മനുജരെ വീണ്ടെടുക്കാൻ
നിണം ചൊരിഞ്ഞു നിത്യ ജീവൻ നൽകി
3 കാരിരുമ്പാണികൾ കാൽകരങ്ങൾ
തുളച്ചതിൻ വേദന ഏറ്റുവല്ലോ
ക്രൂശതിൽ കള്ളന് അനന്തമായി
പറുദീസായേകിയ അനന്തസ്നേഹം
4 പ്രാണപ്രിയൻ എൻ നീതിസൂര്യൻ
മഹിമയിൽ ദൂതരുമായി വരുമ്പോൾ
പരനായി കാത്തിരിക്കും വിശുദ്ധർ
പറന്നുയരും ചേരും തിരു സവിധേ