He maraname ninte vishamullavide

Malayalam Hymn

He maraname ninte vishamullavide

He maraname ninte vishamullavide lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഹേ! മരണമേ! നിന്റെ വിഷമുള്ളവിടെ? ഹേ! മരണമേ! നിന്റെ വിജയമെവിടെ? പുനരുത്ഥാനവും ജീവനുമാകുന്ന എന്നേശു ഇന്നും ജീവിക്കുന്നു മരണത്തെ ജയിച്ച ജയവീരനായ് എൻ ജീവനാഥൻ ജീവിക്കുന്നു;- ഹേ! മരണമേ… ഗുരുതരമാം രോഗത്താൽ വലഞ്ഞാലും ഞാൻ ഭയപ്പെടുകയില്ല സർവ്വരോഗങ്ങൾക്കും സൗഖ്യദായകനായ് എൻ ജീവനാഥൻ ജീവിക്കുന്നു;- ഹേ! മരണമേ എന്തെല്ലാം ക്ലേശങ്ങൾ ഭാരങ്ങൾ വന്നാലും ഞാൻ ഭാരപ്പെടുകയില്ല ഓരോ ഭാരവും ദിനവും വഹിക്കുന്ന എൻ ഭാരവാഹി ജീവിക്കുന്നു;- ഹേ! മരണമേ… എൻ ദേഹം ക്ഷയിച്ചാലും മണ്ണായി തീർന്നാലും എൻ പ്രിയൻ എന്നെ കൈവിടില്ല ദേഹസന്നിഹിതനായ് സ്വന്തം കണ്ണുകളാൽ കാണും കാന്തനെ വിൺതേജസ്സിൽ;- ഹേ! മരണമേ...

Related Songs