Malayalam Hymn
Maraname vishamengu ninte
Maraname vishamengu ninte lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മരണമേ വിഷമെങ്ങു നിന്റെ
വിജയവുമെവിടെ എന്നേശു
മരണത്തെ ജയിച്ചു തനിക്കു സ്തുതി ഹല്ലേലുയ്യാ
1 തൻ ക്രൂശിൽ ഞാനും ഹാ മരിച്ചു
നിത്യമാം ജീവൻ കൈവരിച്ചു
തന്നിൽ ഞാൻ സർവ്വവും ലയിച്ചു ഹല്ലേലുയ്യാ
2 എൻ ജീവൻ ക്രിസ്തുവിൽ ഭദ്രം
മനമേ പാടുക സ്തോത്രം
എന്നഭയം തൻ കൃപമാത്രം ഹല്ലേലുയ്യാ
3 വൃഥാവിലല്ല ഞാൻ ചെയ്യും പ്രയത്നം
ഒടുവിൽ ഞാൻ കൊയ്യും
തടയുവാൻ ഇല്ലൊരു കൈയ്യും ഹല്ലേലുയ്യാ
4 പ്രത്യാശയറ്റവരേപ്പോൽ അല്ല
നാം ക്രിസ്തുവിൽ മരിപ്പോർ
ഉയിർക്കും താൻ വരുമപ്പോൾ ഹല്ലേലുയ്യാ
5 സ്വർലോക കാഹളം ധ്വനിക്കും
മരിച്ചോ - രക്ഷണമുയിർക്കും
തൻ തേജസ്സക്ഷയം ധരിക്കും ഹല്ലേലുയ്യാ
6 എൻ ദേഹം മൺമയമെന്നാൽ
ഇനിയും താൻ വരുമന്നാൾ
വിളങ്ങും തേജസ്സിൽ നന്നായ് ഹല്ലേലുയ്യാ