Pathalame maraname ninnude

Malayalam Hymn

Pathalame maraname ninnude

Pathalame maraname ninnude lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പാതാളമെ മരണമെ നിന്നുടെ ജയമെവിടെ കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക് സംഹാരകൻ കടന്നുപോയ് ജയത്തിൻ ഘോഷം ഉല്ലാസഘോഷം ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം മഹത്വരാജനായ് സേനയിൻ വീരനായ് അഭയം താനവർക്കെന്നുമെ 2 ഭീകരമാം ചെങ്കടലും മിസ്രയിം സൈന്യനിരയും ഭീഷണിയായ് മുമ്പും പിമ്പും ഭീതിപ്പെടുത്തിടുമ്പോൾ ;- ജയ... 3 ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാൽ ശങ്ക വേണ്ട ഭീതി വേണ്ട ശക്തൻ നിൻ നായകൻ താൻ;- ജയ... 4 അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേൽ കവിയുകില്ല അഗ്നിയതിൽ നാലാമൻ താൻ ആഴിമേൽ നടകൊണ്ടോൻ താൻ;- ജയ... 5 കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കു കൂട്ടിനുവരും തൻ കോലും വടിയും കൂടെന്നും ആശ്വാസമായ്;- ജയ... 6 ഭൂമിയും പണിയും അഴിഞ്ഞുപോകും നിലനിൽക്കും തൻവചനം മരണം മാറും നാം വാഴും ജീവനിൽ തൻകൂടെ യുഗായുഗമായ്;- ജയ...

Related Songs