Malayalam Hymn
Varalchakal neekkaan
Varalchakal neekkaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വരൾച്ചകൾ നീക്കാൻ
ക്ഷാമങ്ങൾ തീർക്കാൻ
പെയ്തിറങ്ങുന്ന മഴയിൻ
നാദം കേൾക്കുന്നിതാ
ആത്മമാരി പെയ്തിറങ്ങട്ടെ
സഭയെല്ലാം ഉണർന്നീടട്ടെ
അത്ഭുതങ്ങൾ അടയാളങ്ങൾ
ദേശമെല്ലാം നടന്നീടട്ടെ
1 വിശ്വസിക്കുന്നേവനിൽ നിന്നും
ആത്മനദി ഒഴുകീടുമേ
ചലിക്കുന്ന ജീവികളും
പുതുജീവൻ പ്രാപിച്ചീടും;-
2 ക്ഷാമകാലം നീങ്ങിപ്പോകും
ക്ഷേമകാലം വന്നീടുമേ
നിത്യരാജ്യം സമീപമായ്
വേഗം നാം ചേരുമതിൽ;-