Malayalam Hymn
Naayaka en krusheduthu nin pinnale
Naayaka en krusheduthu nin pinnale lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നായകാ എൻ ക്രൂശെടുത്തു
നിൻ പിന്നാലെ വരും ഞാൻ
നിന്ദ്യനായ് തീർന്നെന്നാലും
നിൻമഹത്വം ഘോഷിപ്പാൻ
എൻ കർത്താവേ ഞാൻ പിൻചെല്ലും
തൻ രക്തം താൻ ചൊരിഞ്ഞു
ലോകമെന്നെ കൈവിട്ടാലും
കൃപയാൽ ഞാൻ പിൻചെല്ലും
ലൗകികാഭിലാഷമല്ല
സ്വർഗ്ഗത്തിലെ ദൈവം താൻ
എന്റെ ദിവ്യ പങ്കെന്നേക്കും
ഞാൻ മഹാ സൗഭാഗ്യവാൻ;-
നിൻപ്രസാദം എൻ പ്രമോദം
നിൻ പ്രകാശം ജീവനാം
നീ താൻ എന്റെ ഏക ലാക്കും
നീ എല്ലാറ്റിലുമെല്ലാം;-
ശത്രു ഏറ്റം ക്രുദ്ധിച്ചാലും
മിത്രം സഹിച്ചീടിലും
നിന്റെ മുഖശോഭമൂലം
ക്ലേശമില്ലൊരിക്കലും;-