Malayalam Hymn
Karunayin naayaka kaniyename
Karunayin naayaka kaniyename lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കരുണയിൻ നായക കനിയേണമേ
കനിവോടെ എന്നെന്നുമെന്നെ
കൂരിരുൾ നിറയുമീ മുൾപാതയിൽ
എന്നെ കൂടെ നടത്തണേ നാഥാ
1 ഈ ലോക യാത്രയിൻ നീറിടും വേളയിൽ
ആശ്വാസമേകിയോനെ (2)
നിൻ സ്നേഹം എന്നെന്നും ആനന്ദമായി
നിൻ രൂപം എന്നെന്നും ആശ്വാസമായി
കാരുണ്യ നാഥാ കേഴുന്നു നിൻ മുന്നിൽ
കൈ വിടാതെന്നെ നീ ചേർത്തീടണേ..
കൈ വിടാതെന്നെ നീ ചേർത്തീടണേ..
2 ജീവിത ഭാരങ്ങൾ നേരിടും വേളയിൽ
ആലംബമേകിയോനെ (2)
കാൽവറി ക്രൂശിൽ നീ എൻപേർക്കായി
ജീവൻ വെടിഞ്ഞതാം സ്നേഹ നാഥാ
ജീവന്റെ നാഥാ കേഴുന്നു നിൻ മുന്നിൽ
കൈ വിടാതെന്നെ നീ ചേർത്തീടണേ..
കൈ വിടാതെന്നെ നീ ചേർത്തീടണേ..