Namukethiray shathru ezuthidum

Malayalam Hymn

Namukethiray shathru ezuthidum

Namukethiray shathru ezuthidum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നമുക്കെതിരായ് ശത്രു എഴുതിടും രേഖകൾ തകർത്തിടും യേശുവിൻ കരങ്ങൾ(2) ഒരുദോഷവും ഫലിക്കാതെ സകലതും നമുക്കായ് അനുഗ്രഹപൂർണ്ണമാക്കും(2) പർവ്വതസമമാം വിഷമങ്ങൾ ലഘുവായ് തീർത്തവനേശുവല്ലോ(2) വൻതടസ്സമായ് മാറാത്ത മലകളെ തകർത്തവൻ മണൽത്തരിയാക്കിയില്ലേ(2);- ശത്രുവിൻ തലയവൻ തകർത്തിടും നമുക്കായ് പുതുവഴി ഒരുക്കീടുവാൻ(2) ഘോരമാം കാർമേഘം ഉയർന്നാലും എതിരായ് വൻമാരി പെയ്തിടില്ല(2);- കൊടുംങ്കാറ്റിൽ കരുതിടും എനിക്കൊരുമറവിടം തിരുചിറകിൻ അടിയിൽ(2) ഒരുബാധയും ഭവിക്കാതെ സാധുവാം എന്നേയും പുലർത്തുന്ന യേശു മതി(2);- ഭയപ്പെടേണ്ട പാരിൽ ഭ്രമിച്ചിടേണ്ട യേശുകരുതിടും വൻ വഴികൾ(2) എതിർപ്പെല്ലാം തകർത്തവൻ ഒരുക്കിടും കൊതിതീരെ നല്ലൊരു മേശയവൻ(2);- ഉയരവും ഉറപ്പ‍ുള്ള മതിലുകൾ തകർത്തവൻ ഒരുക്കിടും വഴി എനിക്കായ് (2) ആനന്ദിച്ചാർക്കുവാൻ അനുദിനം അനുഗ്രഹം ആഴിപോൽ ഒരുക്കിടുമേ (2);- പാറയെ തകർത്തവൻ ഒരുക്കിടും എനിക്കായ് ജീവന്റെ ജലനദിയെ(2) ദാഹവും ശമിച്ചെന്റെ ക്ഷീണവും മറന്നു ഞാൻ ജയഗീതം പാടിടുമേ (2);- നമുക്കെ...

Related Songs