Malayalam Hymn
Vedilla koodilla koottukaar aarumillaa
Vedilla koodilla koottukaar aarumillaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വീടില്ല കൂടില്ല കൂട്ടുകാർ ആരുമില്ലാ
കൂടെപ്പിറപ്പുകളോ കൂടെയില്ലാ
കൂട്ടിനു വരുവാൻ കൂടെയിരിക്കുവാൻ
യേശുവേ നീയല്ലാതാരുമില്ല
നിന്ദിതൻ ആയിടുമ്പോൾ ഏകനായ് തീർന്നിടുമ്പോൾ
കണ്ണുനീർ തുകിടുമ്പോൾ യേശു ഉണ്ട്
കണ്മണി പോലെ എന്നെ കാക്കുന്നത് ഓർത്തിടുമ്പോൾ
കർത്തെൻ യേശുവിനെ വാഴ്ത്തീടുമേ
നാളുകൾ ഏറെയായ് ഞാൻ വാഞ്ചിക്കുന്നേശുവേ നിൻ
പൊൻമുഖം മുത്തിടുന്ന നാൾ അതിനായ്
എന്ന് നീ വന്നിടുമോ എൻ പ്രാണ നായകനെ
ഏകൻ ആണ് ഈ മരുവിൽ ഈ ഏഴ ഞാൻ
യുദ്ധം മുറുകിയപ്പോൾ കഷ്ടങ്ങൾ വർധിച്ചപ്പോൾ
ക്ഷാമത്താൽ ക്ഷീണിതരായ് തീർന്നു പോകാതെ
മരുഭൂമിയിൽ മന്നാ യേശു ഒരുക്കി നൽകി
ശത്രുക്കൾ മുന്നിലും വൻ മേശ ഒരുക്കി
പാടാതിരിക്കുമോ ഞാൻ പറയാതിരുന്നിടുമോ
പ്രാണന് വേണ്ടി യേശു ചെയ്തതെല്ലാം
പ്രാണൻ വെടിയുവോളം പാടി പുകഴ്തിടുമേ
പ്രാണ പ്രീയനാകും യേശുവിനായ്