Malayalam Hymn
Kandal aalariyaatthavanaayi
Kandal aalariyaatthavanaayi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കണ്ടാൽ ആളറിയാത്തവനായി
നിൻ തിരുരൂപം മാറ്റിയല്ലോ
എൻ ജീവനെ നേടിടുവാനായി
നിൻ ജീവനെ നീ ഏകിയല്ലോ
എൻ പാപഭാരം മാറ്റിടുവാൻ
എൻ രോഗമെല്ലാം നീക്കിടുവാൻ (2)
എൻ ശാപമെല്ലാം അഴിച്ചിടുവാൻ
എനിക്കായ് നീ മരിച്ചുയർത്തു (2)
Ch : ഹാ ഹാ ഹാ ലേലുയ്യ...
ഹാ ഹാ ഹാ ലേലുയ്യ...
ഹാലേലുയ ഹാലേലുയ
ഹാ ലേലുയ്യ...
ഒരു കണ്ണിനും ദയയില്ലാതെ
ഒരു കാതും ആ വിളി കേൾക്കാതെ (2)
ഒരു ഹൃദയവും നിന്നെ ഓർക്കാതെ
മൗനമായ് നീ സഹിച്ചെല്ലാം (2);- cho..
നിൻ രക്തത്തിൻ തുള്ളികളാലെൻ
പാപത്തിൻകറകൾ മാഞ്ഞങ്ങ്പോയി(2)
പരിഹാസിതനായ് നിന്ദിക്കപ്പെട്ടു
എന്നെ മാനിച്ചിടാനായ് (2);- cho..
പ്രാണൻ വെടിയുമാ നേരത്തിലും
ക്രൂശിൽ കിടന്നെന്നെ ഓർത്തവനേ (2)
ഈ ബന്ധമിങ്ങനെ നിലനിന്നീടാൻ
വേറെന്തു വേണമേഴയ്ക്ക്(2);- cho...