Kristhuvinte danam ethra

Malayalam Hymn

Kristhuvinte danam ethra

Kristhuvinte danam ethra lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ക്രിസ്തുവിന്റെ ദാനം എത്ര മധുരം പൂർണ്ണസമാധാനം പൂർണ്ണ ആനന്ദം എത്രയോ വിസ്താരം ഉള്ളോർ നദിപോൽ അളക്കാമോ ആഴം ഇല്ലോരളവ് എന്റെ അടിസ്ഥാനം അതു ക്രിസ്തുയേശുവിൽ പൂർണ്ണസമാധാനം ഉണ്ടീ പാറയിൽ 2 പണ്ടേ എന്റെ പാപം മനസ്സാക്ഷിയെ കുത്തി ഈ വിലാപം തീർന്നതെങ്ങനെ എൻ വിശ്വാസ കൺകൾ നോക്കി ക്രൂശിന്മേൽ എല്ലാം തീർത്തു തന്നു എൻ ഇമ്മാനുവേൽ;- 3 കർത്തനുള്ളം കൈയിൽ മറഞ്ഞിരിക്കേ പേയിൻ സൂത്രം എന്നിൽ മുറ്റും വെറുതേ തീർത്ത ആയുധങ്ങൾ എല്ലാം തകരും ഇല്ല ചഞ്ചലങ്ങൾ ധൈര്യമോ പാരം;- 4 ഭയം സംശയങ്ങൾ തീരെ നീങ്ങുവാൻ എത്ര വാഗ്ദത്തങ്ങൾ തന്നിട്ടുണ്ടു താൻ അതിൽ ഒരു വള്ളി ഇല്ലാതാകുമോ? പോകയില്ലോർ പുള്ളി സാത്താനേ നീ പോ;- 5 ബുദ്ധിമുട്ടു കഷ്ടം പെരുകി വന്നാൽ എനിക്കെന്തു നഷ്ടം ഞാൻ കർത്താവിൻ ആൾ യേശു താൻ എൻ സ്വന്തം തന്റെ രാജ്യവും എനിക്കുള്ള അംശം അതാരെടുക്കും;-

Related Songs