Danam danam vishudhathma danam

Malayalam Hymn

Danam danam vishudhathma danam

Danam danam vishudhathma danam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദാനം ദാനം വിശുദ്ധാത്മദാനം പകരുക ദൈവസുത അങ്ങേ വാഗ്ദത്തം പ്രാപിപ്പാൻ അതിവാഞ്ഛയോടെ ഏഴകൾ യാചിക്കുന്നു 2 ആത്മഫലത്താൽ നിറഞ്ഞൊരു ജീവിതം ജയകരമായ് നയിപ്പാൻ ഞങ്ങൾ ആത്മ‍ാവും ദേഹിയും ദേഹവുമെല്ലാം തിരുമുമ്പിൽ സമർപ്പ‍ിക്കുന്നു 3 കഴിഞ്ഞുപോയാണ്ടുകൾ ഫലമില്ലാതായ് ജീവിച്ചതോർത്തിടുമ്പോൾ ഞങ്ങൾ ദുഃഖിതരായി സ്വയ നീതിയെല്ലാം പൂർണ്ണമായ് വെടിഞ്ഞിടുന്നു 4 ജീവിതത്തിൽ വന്ന കന്മക്ഷം നീക്കി വിശുദ്ധിയെ പ്രാപിച്ചിടാൻ അങ്ങെ പരിശുദ്ധനിണത്താൽ നിർമ്മലമാക്കുക ശ്രേഷ്ഠപുരോഹിതനെ 5 ഉയരത്തിൽ നിന്നുള്ള വൻശക്തിയാലെ ഉണർത്തി അനുഗ്രഹിപ്പാൻ ഞങ്ങൾ ഉള്ളം നുറുങ്ങി വല്ലഭൻ പാദത്തിൽ മടുക്കാതെ യാചിക്കുന്നു

Related Songs