Malayalam Hymn
Sthuthichidum njaan en yeshuvine
Sthuthichidum njaan en yeshuvine lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 സ്തുതിച്ചിടും ഞാൻ എൻ യേശുവിനെ
എന്നെന്നും സ്തുതിച്ചിടും ഞാൻ
കർത്താധി കർത്തനെ രാജാധി രാജനെ
എന്നെന്നും സ്തുതിച്ചിടും ഞാൻ
2 ദൈവത്തിന്റെ ദാനങ്ങൾ ഓർത്തിടുമ്പോൾ
ദൈവത്തിന്റെ സന്നിധേ ചെന്നിടുമ്പോൾ
ആശ്വാസം നൽകുന്ന കർത്താധി കർത്തനെ
ഞാൻ എന്നും സ്തുതിക്കും
3 യേശുവിൻ കൃപകളെ ഓർത്തിടുമ്പോൾ
ജീവിത നന്മകൾ ഏറിടുമ്പോൾ
ഈ നല്ല നാഥനാം യേശുവിനെ
എന്നെന്നും സ്തുതിച്ചിടും അന്ത്യം വരെ
4 അമ്മ തൻ കുഞ്ഞിനെ മറന്നീടിലും
മറക്കാത്ത നാഥനാം യേശുവിനെ
ഓർത്തു ഞാൻ നന്ദിയോട്
എന്നെന്നും സ്തുതിച്ചിടുമെ