Sthuthichidum njaan sthuthichidum

Malayalam Hymn

Sthuthichidum njaan sthuthichidum

Sthuthichidum njaan sthuthichidum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ മഹോന്നതനാം മനോഹരനാം മമ പ്രിയനെ 1 പാപം പോക്കിയെൻ ശാപം നീക്കി വൻ താപം തീർത്തവനെ എന്നും സ്തുതിക്കും വീണു നമിക്കും പാടിപ്പുകഴ്ത്തിടും ഞാൻ സ്നേഹനിധെ കൃപാപതിയെ കരുണാനദിയെ പരമാനന്ദമായ് 2 കാണാതകന്നു പാപക്കുഴിയിൽ വീണുവലഞ്ഞിടവേ തേടിയെന്നെയും നല്ലിടയൻ പാടു സഹിച്ചധികം തങ്കനിണം വിലയായ് കൊടുത്തു എൻ പ്രിയനെന്നെയും വീണ്ടെടുത്തു 3 കണ്ണീർപാതയിൽ നിന്നെൻ കൺകളെ കാത്തു സൂക്ഷിച്ചവൻ വീഴ്ചയിൽ നിന്നെൻ കാൽകളെയും വീഴ്ചയെന്നിയേ താൻ മൃത്യുവിൽനിന്നെൻ പ്രാണനേയും വിടുതൽ ചെയ്തു എന്നെന്നേക്കുമായ് വാഴ്ത്തീടുമേ വാഴ്ത്തീടുമേ : എന്ന രീതി

Related Songs