Malayalam Hymn
Sthuthichidum njaan en karthavine
Sthuthichidum njaan en karthavine lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്തുതിച്ചിടും ഞാൻ എൻ കർത്താവിനെ
ആരാധിപ്പാൻ യോഗ്യനാം ദൈവത്തിനെ (2)
ദൈവം നല്ലവൻ ദൈവം പരിശുദ്ധൻ
തന്റെ ദയയോ എന്നുമുള്ളത് (2)
ഹാലേലൂയാ ഹാലേലൂയാ
തന്റെ ദയയോഎന്നുമുള്ളത് (2)
1 നടത്തിയവഴികൾഓർത്തിടുമ്പോൾ
ആനന്ദത്താൽ ഹൃദയം തുള്ളിയിടുന്നു (2)
ആനന്ദത്താൽ പാടിടും ആത്മാവിൽ നിറഞ്ഞിടും
നടത്തിയ ദൈവത്തെ ഞാൻ ആരാധിച്ചിടും (2)
2 നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും എന്നെ കയറ്റി (2).
പാറമേൽ നിറുത്തി ക്രിസ്തുവിൽ ഉയർത്തി
പുതു ഗാനം നൽകി എന്നും ആരാധിച്ചിടാൻ(2)
3 നിന്നതല്ല ഞാൻ എന്നെ ദൈവം നിറുത്തി
എന്റെതൊന്നുമല്ല എല്ലാം ദൈവത്തിൻ ദാനം (2)
പച്ചയായ പുൽമേടിൽ അനുദിനം നടത്തി
പാലിക്കും ദൈവത്തെ ഞാൻ ആരാധിച്ചിടും (2)
4 ആത്മാവിൻ ശക്തിയാൽ എന്നെ നിറച്ചു
അനുദിനം പുതു എണ്ണ എന്നിൽ പകർന്നു (2)
ആത്മാവിൽ നടത്തും ആത്മാവാം ദൈവത്തെ
ആത്മാവിലും സത്യത്തിലും ആരാധിച്ചീടാം (2)