Marakkukilla avan maarukillaa

Malayalam Hymn

Marakkukilla avan maarukillaa

Marakkukilla avan maarukillaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മറക്കുകില്ലാ അവൻ മാറുകില്ലാ ഒരുനാളുമെന്നെ കൈവിടില്ലാ(2) പെറ്റമ്മ മറന്നാലും മറക്കാത്തെ ദൈവമേ നിൻ സ്നേഹമെത്രയോ അവർണ്ണനീയം(2) പ്രിയനെ നാഥാ നീ മതി എനിക്കെന്നും നിൻ സ്നേഹം മതി എനിക്കെന്നും നിൻ കരം മതി എനിക്കെന്നും 2 ഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാ നിൻ കരത്താലെന്നെ താങ്ങിടുക(2) മായയാം ലോകത്തിൻ മാലിന്യമേൽക്കാതെ മണവാട്ടിയാമെന്നെ കാത്തിടുക;- പ്രിയനെ... 3 നീറുന്ന വേദന ഏറിടും ജീവിതെ നിൻ സ്നേഹം മാത്രം ഞാൻ കണ്ടിട്ടുമേ നിൻ കരം മാത്രമാണെന്നുടെ ആശ്വാസം നിൻ തിരു പാദത്തിൽ അണയുവോളം;- പ്രിയനെ...

Related Songs