Enthoru snehamithe ninam (avan thazhchayil)

Malayalam Hymn

Enthoru snehamithe ninam (avan thazhchayil)

Enthoru snehamithe ninam (avan thazhchayil) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാൻ ദൈവനന്ദനനീ നരരെക്കരുതി ജഡമെടുപ്പതിനായ് മനസ്സായ് അവൻ താഴ്ചയിൽ നമ്മളെ ഓർക്കുകയായ് തൻ പദവി വെടിഞ്ഞിതു ഹാ! - അവൻ 2 അത്ഭുത സ്നേഹമിത് നമുക്കാഗ്രഹിക്കാവതിലും അവനപ്പുറമായ് ചെയ്ത സൽക്രിയയാ മരക്കുരിശതിൽ കാണുന്നു നാം;- 3 നിത്യമാം സ്നേഹമിത് അവൻ ആദ്യം നമ്മെ സ്നേഹിച്ചു അവസാനത്തോളമവൻ സ്നേഹിച്ചിടും ഒരു നാളും കുറഞ്ഞിടുമോ;- 4 നിസ്തുല സ്നേഹമിത് ദൈവം പുത്രനെ കൈവെടിഞ്ഞു തന്റെ ശത്രുക്കൾക്കായ് തകർക്കാൻ ഹിതമായ് ഇതുപോലൊരു സ്നേഹമുണ്ടോ;- 5 ദൈവത്തിൻ സ്നേഹമിത് ദൈവം പുത്രനെയാദരിയാ തവനെത്തരുവാൻ മടിക്കാഞ്ഞതിനാൽ തരും സകലമിനീം നമുക്കായ്;- 6 ദിവ്യമാം സ്നേഹമിത് നരർ കാട്ടിടും സ്നേഹമതിൽ പല മാലിന്യവും കലർന്നെന്നുവരാം എന്നാൽ കളങ്കമില്ലാത്തതിത്;-

Related Songs