Yeshu sannidanam enthoru samadanam

Malayalam Hymn

Yeshu sannidanam enthoru samadanam

Yeshu sannidanam enthoru samadanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു സന്നിധാനം എന്തോരു സമാധാനം അഴലും മനസ്സിന് അരുളും സുഖദാനം 1 ലോകത്തിന്നിൻപത്തെ തേടുവോർ ശോകത്താൽ വീണിടുമേ? ക്രിസ്തുവിൻ സന്നിധി ചേർന്നിടുന്നോർക്കെന്നുമത്യാനന്ദമേ;- യേശു.. 2 വേദനയേറുന്ന നേരവും സോദരർ മാറുമ്പോഴും മാറാത്ത സ്നേഹിതനാമേശുവിൻ മാറിൽ ഞാൻ ചാരിടുമേ;- യേശു.. 3 വേറില്ലൊരാശ്വാസ സ്ഥാനവും വേറില്ലോരാശ്രയവും മൃത്യുവിലും സമാധാനമെന്റെ ക്രിസ്തുവിൻ സന്നിധാനം;- യേശു.. 4 കണ്ണുനീർ പൂർണ്ണമായി തോർന്നിടും കർത്താവു വന്നിടുമ്പോൾ പിന്നീടൊരിക്കലും വേർപെടാതെ തന്നിൽ മറഞ്ഞിടും ഞാൻ;- യേശു..

Related Songs