Enthoru snehamithe enthoru bhaagyamithe

Malayalam Hymn

Enthoru snehamithe enthoru bhaagyamithe

Enthoru snehamithe enthoru bhaagyamithe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത് എത്ര മനോഹരം എത്ര മഹാത്ഭുതം എന്തൊരാനന്ദമെ ഹല്ലേലുയ്യാ പാടാം - വല്ലഭനേശുവിനു അല്ലൽ അകന്നിടുമേ തുല്യമില്ലാ ദയയാൽ 1 പാപത്തിൽ നിന്നും കോരിയെടുത്തു പാലനം ചെയ്തീടുമേ പാതയിലെങ്ങും പാലൊളി വിതറി-പാരിൽ ജയക്കൊടിയായ്;- എന്തൊരു.. 2 നമ്മുടെ പാത ജീവന്റെ പാത-പതറുക വേണ്ടിനിയും നന്മകൾ നൽകും തിന്മകൾ നീക്കും തൻകൃപ പകർന്നിടുമേ;- എന്തൊരു… 3 വിശ്വാസനായകൻ യേശുവെ നോക്കി-ഓട്ടം തുടർന്നിടുമേ ആശ്വാസദായകൻ ആത്മാവിനാൽ നാം വിജയം വരിച്ചിടുമേ;- എന്തൊരു… 4 കഷ്ടതയേറ്റം പെരുകി വരുമ്പോൾ തുഷ്ടി പകർന്നിടുമേ ഇഷ്ടമോടേശുവിൻ കൂടെ വസിച്ചാൽ സ്പഷ്ടമായ് സ്വരം കേൾക്കാം;- എന്തൊരു...

Related Songs