Malayalam Hymn
Snehathin uravidamam - Enthoru sneham
Snehathin uravidamam - Enthoru sneham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 സ്നേഹത്തിൻ ഉറവിടമാം യേശു
സ്നേഹത്തിൽ എന്നെ അണച്ചുവല്ലൊ
പാപത്തിൻ ആഴത്തിൽ താണുപോയെന്നെ
സ്നേഹത്തിൻ കരത്താൽ ഉയർത്തിയല്ലോ(2)
എന്തൊരു സ്നേഹം എന്തൊരു സ്നേഹം
ആ സ്നേഹമെത്ര ശ്രേഷ്ഠം(2)
2 കാൽവറി കുരിശിൻ ആണികൾ ഏറ്റു
തൻ തിരു മാർവ്വും തുറന്നെനിക്കായ്(2)
ചിന്തി തൻ പൊൻ നിണം പാപിയാമെനിക്കായ്
തൻ തിരു ജീവനും തന്നെനിക്കായ്(2);-
3 ഉള്ളം നൊന്തു കരഞ്ഞിടും നേരം
മനസ്സലിഞ്ഞിടും എന്റെ നാഥൻ(2)
സ്നേഹിതനായ് സാന്ത്വനമായ്
യേശുവെൻ കൂടെ വാഴുമെന്നും(2);-