Malayalam Hymn
Manasse vyakulamaruthe karuthan
Manasse vyakulamaruthe karuthan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മനസ്സേ വ്യാകുലമരുതേ
കരുതാൻ നിനക്കവൻ മനമടുത്തുണ്ട്(2)
1 കണ്ണുകൾ കാൺമതില്ല
കാതുകൾ കേൾപ്പതില്ല
ഒരു ഹൃദയത്തിലും അതു തോന്നീട്ടില്ല
സമ്പന്ന ഭരണിയിൽ നിന്നവൻ തൂകും
നിരന്തരം അനുഗ്രഹം മാരിപോൽ ചൊരിയും
2 നിത്യനാം ദൈവം തൻ അനുഗ്രഹ ശാലകൾ
നിനക്കായ് തുറന്നിടും നീ ചോദിക്കിൽ;
ആകാശ പറവകൾ വിതയ്ക്കുന്നില്ല
അവനവയ്ക്കവകാശം ന്യായമായ് കൊടുക്കും;-
3 അബ്രഹാമിൻ ദൈവം തൻ
യിസഹാക്കിൻ ദൈവം തൻ(2)
യോസേഫവനെ മിസ്രയീമിൽ കരുതി
ക്ഷാമകാലത്തെല്ലാം ക്ഷേമായ് പോറ്റി
പ്രഭുക്കളിൽ അവനെ പ്രഭുവായ്ക്കരുതി;-