Ezhu pon nilavilakkin naduvil

Malayalam Hymn

Ezhu pon nilavilakkin naduvil

Ezhu pon nilavilakkin naduvil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഏഴു പൊൻ നിലവിളക്കിൻ നടുവിൽ ഞാൻ കാണുന്നേ എൻ പ്രിയൻ പൊൻമുഖം സൂര്യ ശോഭ വെല്ലും മുഖ കാന്തിയും അവൻ കോടികളിൽ സുന്ദരൻ തന്നേ മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാ എൻ മാനസം നിന്നാൽ നിറയുന്നേ(2) 2 എന്റെ പാപമെല്ലാം തീർത്തു തന്നവൻ എന്റെ രോഗമെല്ലാം മാറ്റി തന്നവൻ പുതു ജീവനെ തന്നു സ്നേഹ തൈലവും തന്നു നവ ഗാനമെന്നും നാവിൽ പാടാറായ്;- 3 എന്റെ നാൾകളെല്ലാം ഭൂവിൽ തീരാറായ് എന്റെ കണ്ണുനീരെല്ലാം പൊഴിയാറായ് പുത്തനാം ഭവനം പണി തീർന്നീടാറായ് എന്റെ കാന്തനെ ഞാൻ നേരിൽ കാണാറായ്;- 4 കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേ തൻ സിംഹാസനം ഞാൻ പങ്കു വെക്കുമേ പുത്തനാം യെറുശലേം ശുഭ്രമാം നദിക്കരെ നവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ;-

Related Songs