Malayalam Hymn
Prathisandhikalude naduvil ente
Prathisandhikalude naduvil ente lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പ്രതിസന്ധികളുടെ നടുവിൽ എന്റെ
പ്രാർത്ഥന കേട്ടുളളലിഞ്ഞവനെ
ഉച്ചത്തിൽ നിന്നോട് യാചിച്ചപ്പോൾ
ഉത്തരമരുളിയ പോന്നേശുവേ
പ്രാർത്ഥിക്കുന്നു നിൻ സന്നിധിയിൽ
കാത്തിരിക്കുന്നു പരിശുദ്ധനെ
ധൈര്യമൊടെ കൃപാസനത്തിൻ
അടുത്തുവന്നരികത്തു നിന്നിടാൻ
പ്രവേശനം നൽകി കരുണയുള്ളോൻ
തത്സമയം വേണ്ട കൃപയും നൽകി;- പ്രാർത്ഥി...
മനസ്സു തകർന്നു വിളിച്ചപ്പോൾ
ഹൃദയം നുറുങ്ങി ഞാൻ കേണപ്പോൾ
സാന്ത്വനമേകും തിരുകരത്താൽ
ചേർത്തണച്ചു കണ്ണീർ തുടയ്ക്കും;- പ്രാർത്ഥി...
ആകാശം ചായ്ച്ചിറങ്ങിവരും
മഹാ വീരനെപ്പോൽ അരികിൽ വരും
ഉയരത്തിൽ നിന്നു കരം നീട്ടി
പെരു വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു;- പ്രാർത്ഥി...