Malayalam Hymn
Parishuddhaathmaav ente pangkaali
Parishuddhaathmaav ente pangkaali lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പരിശുദ്ധാത്മാവ് എന്റെ പങ്കാളി
പരിശുദ്ധമായെന്നെ നടത്തിടുന്നു
പരലോകത്തിൽ എത്തുവോളവും
പലകൃപയാലെന്നെ നടത്തീടുന്നു(2)
1 ശക്തിയേകുന്നു എന്നെ സാക്ഷിയാക്കുന്നു
ശത്രുവിന്റെ ശക്തിയെ ക്ഷയിപ്പിക്കുന്നു
ശീലിപ്പിക്കുന്നു യേശുവിന്റെ സ്വഭാവം
ശിക്ഷണം നൽകി എന്നെ നടത്തിടുന്നു;- പരിശു…
2 മിത്രസമാനമായ് വാർത്തയേകുന്നു
മാത്രതോറും എൻറെ കൂടെയുണ്ടവൻ
കാണുന്നു ഞാൻ അങ്ങേ-കേൾക്കുന്നു തൻ ശബ്ദം
കാട്ടുന്നു പോകേണ്ട പാതയേയും;- പരിശു…
3 ആദിയിലേ ആഴിയിൽ പരിവർത്തിച്ചോൻ
ആദിമുതൽ അന്ത്യം വരെ മാറ്റമില്ലാത്തോൻ
നിത്യതയായ് എന്നെ ഒരുക്കുന്നു തൻ ശബ്ദം
നിത്യം നിത്യം എന്റെ മിത്രമാകുന്നു;- പരിശു...