Lakshopa laksham doothar sevithanithaa

Malayalam Hymn

Lakshopa laksham doothar sevithanithaa

Lakshopa laksham doothar sevithanithaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ലക്ഷോപലക്ഷം ദൂതർ സേവിതനിതാ യോഹന്നാൻ വെളിപ്പാടിൽ കണ്ടപോൽ മേഘാരൂഢനായ് വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ 1 തുറക്കപ്പെട്ട കിഴക്കേവാതിലിലൂടെ സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ;- 2 ഖെറുബുകൾ സാറാഫുകൾ ദൂതരിവർ സ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർ വാനിൽ വാനിൽ വരുന്നു ശീഘ്രമായ്;- 3 ആർത്തു പാടുന്നോർത്തു കേൾക്കുവിനത് വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കൊത്തതാം ഒലി വാനിൽ വാനിൽ അതിഗംഭീരമായ്;- 4 നിത്യ യൗവ്വനത്തിൽ കിരീടം ചൂടി ജയ സന്തോഷത്താൽ കതിരൊളി ചിന്നും നേത്രദ്വയങ്ങളാൽ വാനിൽ വാനിൽ ദ്യുതി പരക്കുന്നു;- 5 വിജയശ്രീയാൽ പ്രസന്നത ഏറും ഏറും മധ്യസ്ഥതയിൽ നിന്നു മാറീട്ടരുമനാഥൻ താൻ വാനിൽ വാനിൽ അതിപ്രസന്നമായ്;- 6 രഥങ്ങളുടെ ഗംഭീരാരവം അതാ ദൂതസംഘത്തിൻ ചിറകടിക്കൊത്തു മുഴങ്ങുന്നു സദാ വാനിൽ വാനിൽ ധ്വനി പ്രഘോഷമായ്;- 7 ദൈവത്തിന്റെ കാഹളധ്വനി ധ്വനി രാജാധിരാജനാം സുതനിൽനിന്നു താൻ പുറപ്പെടുന്നിതാ വാനിൽ വാനിൽ അതിഗംഭീരമായ്;- 8 മണ്ണിലുറങ്ങുന്നതാം വൃതർ വൃതർ ഇതിമുഹൂർത്തത്തിലുയിർത്തെഴുന്നതി പ്രസന്നവദനരായ് ശീഘ്രം ശീഘ്രം അതിസമ്മോദരായ്;- 9 തന്നെ നോക്കി പാർത്തിടും ജനം ജനം കാഹളധ്വനി കേൾക്കും മാത്രയിൽ വാനിൽ പൂകുമേ മോദാൽ മോദാൽ വാനിൽ പൂകുമേ;- 10 ഇവിടെക്കയറി വരുവീനെന്നുള്ള വിളി- കേട്ടിട്ടാശ്വാസം ലഭിക്കുവാൻ ചെവികൊതിക്കുന്നുഗ്രമായ് കേൾപ്പാൻ കേൾപ്പാൻ കൊതിക്കുന്നുഗ്രമായ്;-

Related Songs