Ente aashrayam yeshuvilam

Malayalam Hymn

Ente aashrayam yeshuvilam

Ente aashrayam yeshuvilam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ ആശ്രയം യേശുവിലാം എനിക്കെന്നും എല്ലാമവനാം സന്താപത്തിലും എന്താപത്തിലും സന്തതവുമെൻ സങ്കേതമവൻ 1 എന്നെ നടത്തുന്നു തൻ കൃപയിൽ എന്നും കരുതുന്നു തൻകരത്തിൽ ഇന്നലെ, ഇന്നും എന്നും അനന്യൻ യേശു എനിക്കു എത്ര നല്ലവൻ 2 ഉള്ളം തളർന്നു തകർന്നിടുമ്പോൾ ഉറ്റ സോദരർ അകന്നിടുമ്പോൾ ഏറ്റം അടുത്ത നല്ല തുണയായ് മുറ്റും എനിക്കെൻ യേശുവുണ്ടല്ലോ 3 എന്നെ ഒരു നാളും കൈവിടില്ല എന്ന വാഗ്ദത്തമുണ്ടെനിക്ക് ഭയപ്പെടില്ല ഭ്രമിക്കയില്ല ഭാവിയോർത്തു ഞാൻ ഭാരപ്പെടില്ല 4 എന്റെ നാളുകൾ തീർന്നൊടുവിൽ എത്തും സ്വർഗ്ഗീയ ഭവനമതിൽ അന്ത്യംവരെയും കർത്തൻ വയലിൽ അദ്ധ്വാനിക്കും ഞാൻ വിശ്രമമന്യേ

Related Songs