Yeshunaamam ente aashrayam

Malayalam Hymn

Yeshunaamam ente aashrayam

Yeshunaamam ente aashrayam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു നാമം എന്റെ ആശ്രയം ആശയറ്റ നേരമെന്റെ ആശ്വാസം നിൻ വചനമാരി തൂകി നീ എന്റെ വേദനകൾ സൗഖ്യമാക്കണേ (2) ബെത്സയ്താ കുളക്കരയിലെ രോഗിപോൽ ഞാൻ തളർന്നവനാകുന്നു നിന്റെ കരുണ തേടുന്നു വൈകല്ലേ എന്റെ മോചകാ (2) 1. എന്നെചുറ്റും അയിരങ്ങൾക്കിടയിലായ് എന്നെത്തന്നെ നോക്കിനിൽക്കുന്നേയൊരുവൻ (2) അതു യേശുവായിരുന്നു.. എന്റെ രക്ഷയായിരുന്നു.. അവൻ എന്റെ ശിക്ഷയേറ്റുവാങ്ങി നിന്നു (2) 2. ചാട്ടവാറുകൊണ്ട് പ്രഹരമേൽക്കവേ.. ചീറ്റിയില്ല കോപമെന്റെ നായകൻ (2) അവൻ ശാന്തനായിരുന്നു അതുശക്തിയായിരുന്നു അവൻ എന്റെ കോപതീയണച്ചു നിന്നു (2)

Related Songs