Malayalam Hymn
Aashvaasa pradane anugraha kadale
Aashvaasa pradane anugraha kadale lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആശ്വാസ പ്രദനേ അനുഗ്രഹക്കടലേ
അറിവിന്റെ ഉറവേ കനിവിന്റെ നിറവേ
നീ എത്ര ശ്രേഷ്ടൻ ആദരണീയൻ
എന്നാളും ഞാൻ നിന്നെ അനുഗമിക്കും
ആശ്വാസ പ്രദനേ…
എൻ തളർച്ചയിൽ എന്നെ താങ്ങീടുവാൻ
എൻ ബലഹീനതയിൽ ബലം അരുളാൻ (2)
ജീവന്റെ മന്ന എന്നിൽ പകരാൻ
എൻ യേശുവേ നീ വന്നീടുക (2)
ആശ്വാസ പ്രദനേ…
ഇരുട്ടുകളെല്ലാം നീങ്ങീടുവാൻ
നിൻ വെളിച്ചത്തിൽ ശോഭ വെളിപ്പെടുവാൻ (2)
എന്നാളിലും നീ എൻ നാഥനായ്
എൻ യേശുവേ നീ വന്നീടുക (2)
ആശ്വാസ പ്രദനേ…