Anianiyai pdayaniyai

Malayalam Hymn

Anianiyai pdayaniyai

Anianiyai pdayaniyai lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അണിഅണിയായി പടയണിയായ് അടരാടും പടയണിയായ് സേനാ നായകനേശുവിനായ് അണയാം അടർക്കളത്തിൽ അണിഅണിയായി പടയണിയായ് അടരാടും പടയണിയായ് മൃതു ജയിച്ചവനേശുവിനായ് അണയാം അടർക്കളത്തിൽ(2) 1 ദൈവത്തിൻ സർവ്വായുധവും ധരിച്ചു നാം മുന്നേറിടണം(2) ശത്രുവിൻ എല്ലാ ചുവടുകളും ചെറുത്തു തോൽപ്പിക്കുക വേണം(2) വരിച്ചിടും നാം വിജയം(4) അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ യേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2);- അണി... 2 സത്യത്താൽ അര മുറുക്കിടാം നീതികവചവും ധരിച്ചിടാം (2) രക്ഷാശിരസ്ത്രം അണിഞ്ഞിടാം സുവിശേഷത്തിൻ ഒരുക്കമായ് (2) പാദരക്ഷകളണിയാം (4) അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ യേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം (2) അണി... 3 വിശ്വാസത്തിൻ പരിചയുമായ് ആത്മാവും പുതുജീവനുമായ് (2) ഇരുതലവാൾ പോൽ ഭേദിക്കും തിരുവചനത്തിൻ വാളേന്താം (2) വിജയക്കൊടികൾ നാട്ടാം (4) അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ യേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2);- അണി...

Related Songs