Malayalam Hymn
Kristhuvililla nyaayapramaanam
Kristhuvililla nyaayapramaanam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ക്രിസ്തുവിലില്ല ന്യായപ്രമാണം
ക്രൂശിന്മേൽ വന്നതിന്നവസാനം
നമ്മുടെ പാപം വഹിച്ചുതാൻ
നമ്മുടെ ശാപം സഹിച്ചുതാൻ
ഏകയാഗത്താൽ വന്നു രക്ഷ
ഏകയാഗത്താൽ തീർന്നു ശിക്ഷ
ക്രൂശിക്കപ്പെട്ട മദ്ധ്യസ്ഥനാം
യേശുവിൽ വന്നു പുത്രത്വം
2 ദൈവത്തിൻ മക്കൾ മധുരനാമം
പുത്രനിൽ വന്നീ സ്വർഗ്ഗീയസ്ഥാനം
ദത്തിനാലല്ല ജനനത്താൽ
മേലിൽനിന്നുളള ശക്തിയാൽ
3 എവിടെയുണ്ടോ അക്ഷര വാഴ്ച
അവിടെയുണ്ടു ജഡത്തിൻ താഴ്ച
നന്മയെ ചെയ്‌വാൻ ആഗ്രഹിക്കും
തിന്മയത്രേ നിവർത്തിക്കും
4 ന്യായപ്രമാണത്തിന്നു മരിച്ചു
ഉയിർത്ത യേശുവിനെ ധരിച്ചു
പരിശുദ്ധാത്മാവിൽ ജീവിപ്പാൻ
വിളിച്ചു നമ്മെ ദൈവം താൻ
5 മോശെയിൻ സേവ അയ്യോ! പ്രയാസം
യേശുവിൻ സേവ എന്തൊരുല്ലാസം
ജഡം ആത്മാവിൻമേൽ ഭരണം
ചെയ്യാത്ത ദിവ്യസ്വാതന്ത്ര്യം
6 രക്ഷയ്ക്കായ് പ്രവർത്തിക്കയെന്നല്ല
രക്ഷ സമ്മാനിച്ചത്രേ തൻ നല്ല
ഹിതം ചെയ്യുന്നുളളിൽ ദൈവം താൻ
ഇതിൽ നിൽക്കുന്നോൻ ഭാഗ്യവാൻ
7 പ്രവർത്തിക്കുന്നോൻ ആയതു ദൈവം
നിവർത്തിക്കുന്നോൻ ആയതും ദൈവം
സർവ്വരിൽ സർവ്വം തൻ നിർമ്മിതം
സർവ്വവും തൻ കൃപാവരം