Vishvasikkam aashrayikkam en

Malayalam Hymn

Vishvasikkam aashrayikkam en

Vishvasikkam aashrayikkam en lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിശ്വസിക്കാം ആശ്രയിക്കാം എൻരക്ഷകനെന്നും മാറാത്തവൻ വിശ്രമിക്കാം ആശ്വസിക്കാം ആ സ്നേഹമാർവ്വതിൽ എന്നുമെന്നും 1 പാപമാം ചേറ്റിൽ നിന്നെന്നെയേറ്റാൻ പാരിതിൽ മർത്യനായ് വന്നവനാം ജീവനും ക്രൂശതിൽ തന്നെന്നെ രക്ഷിച്ച പ്രിയനാം യേശുവിൽ 2 ഉറ്റോരും പെറ്റോരും കൈവിട്ടാലും ഊറ്റമാം ക്ലേശങ്ങൾ നേരിട്ടാലും ഏറ്റം പ്രിയമോടെ മാറോടു ചേർത്തെന്നെ മുറ്റും സ്നേഹിപ്പോനിൽ 3 വാനവും ഭൂമിയും മാറിയാലും എൻനാഥൻ ഒട്ടുമേ മാറുകില്ല വാനവിതാനത്തിൽ വൈകാതെ വന്നെന്നെ തന്നോടു ചേർത്തിടും

Related Songs