Malayalam Hymn
Uttavar maariyaalum udayavar
Uttavar maariyaalum udayavar lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉറ്റവർ മാറിയാലും ഉടയവർ നീങ്ങിയാലും (2)
യേശുവിൻ സ്നേഹമോ മാറില്ലൊരുനാളിലും (2)
മാറും മാറും മനുജരെല്ലാം മൺമറഞ്ഞിടും
മധുരവാക്ക് പറഞ്ഞവരോ മറന്നു പോയീടും (2)
എനിക്കിനി ഭാരമില്ല എനിക്കിനി ശോകമില്ല (2)
യേശുവിന്‍ നാമമെൻ ജീവന്റെ ജീവനായ് (2)
എന്നും നീയെൻ കാലുകൾക്ക് ദീപമാകണേ
എന്നും നീയെൻ വഴികളില്‍ വെളിച്ചമേകണേ (2)
എന്നെ നീ സ്നേഹിച്ചപോൽ ഒന്നുമില്ലേകിടുവാൻ (2)
എന്നെ അല്ലാതെ ഒന്നും നൽകുവാൻ ഇല്ല വേറെ (2)
ഏകും ഏകും ജീവിതത്തിൽ നാളുകളെല്ലാം
എനിക്കുവേണ്ടി മരിച്ചുയർത്ത രക്ഷകനായി (2)
എനിക്കാശ്വാസമായി എനിക്കാശ്രയവുമായി (2)
ആരുമില്ലേശുവേപോൽ മാറിപോകാത്തവനായി (2)
മാറും മാറും ലോകത്തിന്റെ ആശ്രയമെല്ലാം
മനസ്സിനുള്ളിൽ കൊടുത്തുവെച്ച മോഹങ്ങളെല്ലാം (2)