Abhayam abhayam enneshuvil

Malayalam Hymn

Abhayam abhayam enneshuvil

Abhayam abhayam enneshuvil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അഭയം അഭയം എന്നേശുവിൽ എന്നും എൻ അഭയം ശാശ്വത ഭുജങ്ങളാലെന്നെ നിത്യം താങ്ങുമെൻ യേശുവിൽ എൻ അഭയം 1 ആശ്രയമില്ലാത-ലയുമ്പോൾ തിരു സവിധമെനിക്കു സങ്കേതം(2) വ്യഥകളാൽ എൻ മനം ഉരുകുമ്പോൾ നിൻ വചനം അതെന്നുമെൻ ആശ്വാസം;- 2 കൂരിരുൾ വീഥികൾ തോറും നിൻ അരിയ വെളിച്ചമെൻ വഴികാട്ടി(2) വീഥികളെന്നെ ചുഴലുമ്പോൾ നിൻ വാത്സല്യാമൃതമെൻ ശക്തി;- 3 വരമരുളേണം ദേവസുതാ മഹിമകളെന്നും ഘോഷിപ്പാൻ(2) പരിശുദ്ധാത്മ പ്രേരിതനായ് നിൻ പ്രേക്ഷിത വേല തികച്ചിടാൻ;-

Related Songs