Malayalam Hymn
Yeshu en abhayam njaan bhayappedilla
Yeshu en abhayam njaan bhayappedilla lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശു എൻ അഭയം ഞാൻ ഭയപ്പെടില്ല
ഇമ്മാനുവേൽ എന്റെ പടകിലുണ്ട്
കഷ്ടങ്ങൾ അനവധി എതിരേറ്റാലും
എൻ പ്രിയൻ ചാരത്തായ് തുണയായുണ്ട്
2 കഠിനശോധനയിൽ തളർന്നിടാതെ
കൊടും കാറ്റടിക്കുമ്പോൾ ഉലഞ്ഞിടാതെ
ഏകാന്തപഥികനായ് ഞാനെന്നും
ലക്ഷ്യത്തിലെത്തിടും തൻ കൃപയാൽ
3 ധരണിയിൻ അടിസ്ഥാനം മാറിപ്പോയാലും
ഉറപ്പേറും കുന്നുകൾ കുലുങ്ങിയാലും
ആഴിയിൻ അലകൾ അടിച്ചെന്നാലും
കർത്തൻ സാന്നിദ്ധ്യം എന്നെ കുലുക്കുകില്ല
4 ആശ്വസിപ്പാൻ ആത്മ നദി ഉണ്ടല്ലോ
ഉന്നതൻ അതിൻ മധ്യേ വാസമുണ്ട്
സഹായത്തിൻ കരം ബലമായ് നല്‍കി
അജപാലകൻ എന്നെ പാലിച്ചീടും
5 സീയോനിൽ നിന്നൊരു ദൈവശബ്ദം
മൃത്യുവെ ജയിക്കും ജീവശബ്ദം
ദൈവം നമ്മുടെ സങ്കേതം
ഉന്നതൻ ഏറ്റവും അടുത്ത തുണ