Yeshuve thava snehamen

Malayalam Hymn

Yeshuve thava snehamen

Yeshuve thava snehamen lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശുവേ തവ സ്നേഹമെൻ മനമാകവെ കവർന്നാകയാൽ ദാസനാമിവൻ പാടുമെയിതിൻ ശക്തിയിൽ പ്രതിവാസരം 2 ദൈവകോപമതൊന്നുമാത്രമെന്നംശമായിരുന്നീടവേ ദിവ്യജീവനെയേകി നീ എന്നെ വീണ്ടെടുത്തതു വിസ്മയം 3 ഹീനമാം പാപജീവിതത്തിലശേഷമാണ്ടു കുഴഞ്ഞവൻ ദാനമാം പരിപൂർണ്ണശുദ്ധിയിലംശിയായ് കൃപയൊന്നിനാൽ 4 ലോകമോടിയിലാകവെ മനമുറ്റുചേർന്നു വലഞ്ഞൊരീ സാധുവേപ്രതി നീചമാം കുരിശേറ്റതോർത്തു വിനീതനായ് 5 ക്രൂശിലെ മരണത്തിലെൻ പരിഹാരമായതു നേടി ഞാൻ താതനോടു സമീപമായ് മരുവീടുവാൻ വഴി നല്കി നീ 6 ദിവ്യമാം തവ സന്നിധാനമതിൽ വസിച്ചു നിരന്തരം നവ്യമാം പരിപാലനം പരിപൂർണ്ണമായറിയുന്നിഹം യേശുവേ നിന്റെ രൂപമീയെന്റെ എന്ന രീതി

Related Songs