Ha sundara veede en shobhitha veede

Malayalam Hymn

Ha sundara veede en shobhitha veede

Ha sundara veede en shobhitha veede lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹാ സുന്ദരവീടേ എൻ ശോഭിതവീടേ എന്നുമാനന്ദമായ് നിന്നിൽ വാണിടുമേ 1 തേജസ്സിനാലെ മനോഹരമായ് ദേവൻ തൃക്കൈകളാൽ നിർമ്മിതമാം സ്വർഗ്ഗാലയമേ അങ്ങു ചേരുമേ ഞാൻ;- ഹാ… 2 മിന്നുന്ന ഈരാറു ഗോപുരങ്ങൾ മാമക ശാശ്വത പാർപ്പിടത്തിൽ ഹാ സൗഭാഗ്യമായ് നിന്നിൽ പാർത്തീടുമേ;- ഹാ… 3 ശ്രീയേഴും പൊൻ തെരുവീഥികളാൽ മോഹനമാം മഹാ മന്ദിരത്തെ വിദൂരതയിൽ അതാ കാണുന്നു ഞാൻ;- ഹാ… 4 രോദനം വേദനയേതുമില്ല രാപ്പകൽ ശീതമശേഷമില്ല കുഞ്ഞാടു തന്നെ ദീപമാകുന്നല്ലോ;- ഹാ… 5 മേവിടുന്നു രക്തസാക്ഷിവൃന്ദം നാഥൻ മുമ്പിൽ സർവ്വസിദ്ധരുമായി തന്നാത്മജരിൽ കണ്ണീർ താൻ തടയ്ക്കും;- ഹാ… 6 ഹല്ലേലുയ്യാ ശുദ്ധർ പാടിടുന്നു ദൂതർ പൊൻവീണകൾ മീട്ടിടുന്നു ആ ഗീതനാദം കാതിൽ കേൾക്കുന്നിതാ;- ഹാ… 7 പാവന ഗേഹമണഞ്ഞുടനെ- എന്നേശു രാജാവിനെ കാണ്മതിനായ് ഞാൻ പോകുകയായ് ഹാ എന്താനന്ദമേ;- ഹാ...

Related Songs