Sundara rakshakane

Malayalam Hymn

Sundara rakshakane

Sundara rakshakane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സുന്ദര രക്ഷകനേ! എനിക്കാനന്ദ കാരണനേ! ഇന്നലെയുമിന്നുമെന്നുമനന്യനേ! വന്ദനം വന്ദനമേ 2 രാജാധിരാജാവു നീ എന്നും കർത്താധികർത്താവു നീ ഉന്നതദേവാ! നീയെന്നെയും സ്നേഹിച്ചതത്ഭുതമത്ഭുതമേ 3 ശാരോനിലെ റോസ നീ എനിക്കാരോമൽ സ്നേഹിതൻ നീ എന്മേൽ വിരിച്ച നിൻ സ്നേഹക്കൊടിക്കീഴി-ലെന്നുമെൻ വിശ്രാമമേ 4 ആദിയുമന്തവും നീ പാപവ്യാധിക്കു വൈദ്യനും നീ നീതിയിൻ സൂര്യനും യൂദയിൻ സിംഹവും സർവ്വവും നീ പരനേ! 5 മുന്നേയിരുന്നവൻ നീ മാറാതെന്നുമിരിപ്പവൻ നീ വന്നവൻ നീയേ, വരാനുള്ളവൻ നീയേ വന്ദിതവല്ലഭനേ!

Related Songs