Sundara roopane janakodiyin raajaave

Malayalam Hymn

Sundara roopane janakodiyin raajaave

Sundara roopane janakodiyin raajaave lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സുന്ദര രൂപനേ ജനകോടിയിൻ രാജാവേ എന്നു നീ വന്നിടും എന്നെ ചേർക്കുവാൻ താമസമെന്തേ കാന്താ കാലം തികഞ്ഞില്ലേ എൻ കണ്ണുകൾ മങ്ങുന്നേ കാന്ത നീ വന്നാലും 1 ഭീതിയിൻ ഉലകിൽ ഞാനലയുമ്പോൾ ശാന്തിയിൻ ദീപമായ് നീ വരുമെ ഇരുട്ടുള്ള ഈ വീട്ടിൽ ഏറെനാൾ പാർക്കാനിടയാകാതെ പ്രഭുവേ നീ വന്നാലും;- സുന്ദര രൂപനെ… 2 കൂരിരുൾ ഭൂമിയെ നടക്കുമ്പോൾ എന്മനം നിൻ ശോഭയിൽ മുഴുകീടുമേ വീട്ടിലെത്താൻ നീയെന്നിൽ തന്നീടും പ്രത്യാശ ഓർക്കുമ്പോൾ എൻ പാദം തുള്ളുന്നെ വീട്ടിലെത്താൻ കാന്താ നീ വന്നാലും;- സുന്ദര രൂപനെ… 3 മധ്യവാനിൽ അന്ന് നിൻ നാദം കേൾക്കും മാറ്റൊലിയിൽ ഞാൻ മറുരൂപമാകും മഹിമയിൽ നീയെന്നെ മറുരൂപിയായ് മാറ്റും മണവാട്ടിയായ് വാഴും ഞാൻ തിരുമാർവ്വിൽ സാന്ത്വനം ചേരും;- സുന്ദര രൂപനെ…

Related Songs