Malayalam Hymn
Krupayin urave mahimapathiye
Krupayin urave mahimapathiye lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കൃപയിൻ ഉറവേ മഹിമാപതിയേ
വരികയീ യോഗമദ്ധ്യേ നീ ചൊരിക കൃപാവരങ്ങൾ
കരുണാസനം വഴിയായ് സഭയിൽ
വന്നു നീ വസിക്കണമേ.
സാന്നിധ്യ നിറവിൽ സ്തുതിച്ചിടുവാൻ ഞങ്ങൾ
ഹല്ലേലുയ്യാ പാടി ആനന്ദിപ്പാൻ
ആത്മവരങ്ങളാൽ വിളങ്ങിടുവാൻ
പതിനായിരങ്ങൾക്കതു പകർന്നിടുവാൻ
മാൻ നീർത്തോടിനായ് വാഞ്ഛിക്കും പോൽ മനം
നിന്നിലേക്കണയുവാൻ കാംക്ഷിക്കുന്നു
ആത്മാവിൻ ദാഹത്തെ ശമിപ്പിക്കുവാൻ
സ്വർഗ്ഗമാരിയെ ഞങ്ങളിൽ പൊഴിച്ചിടുവാൻ
വചനശുശ്രൂഷകരായവരെ തിരു-
കൃപയുടെ ചിറകിൽ വഹിക്കണമേ
തവസ്വരമവരുടെ അധരത്തിൽ നിന്നും
മധുരമായ് ഞങ്ങൾ ശ്രവിച്ചിടുവാൻ
മറുരൂപമല വിട്ടിറങ്ങിടുക നാം
ഇരുളിന്നധീശനെ തുരത്തിടുവാൻ
ഒരുപുലരൊളിയും ജീവന്റെ തുടിപ്പും
അടുത്തെന്ന ദൂതുമായ് പുറപ്പെടുവാൻ