Malayalam Hymn
Krupayin vathil adanjiduvaan
Krupayin vathil adanjiduvaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കൃപയിൻ വാതിലടഞ്ഞിടുവാൻ
നാളിനി അധികമില്ല
കൃപാസനത്തോടടുത്തിടുവിൻ
കരുണയിൻ ദീപം തെളിഞ്ഞിടുമേ
ആകുലമോ ഇനി വ്യാകുലമോ നിത്യം
ആലംബഹീനനരായ് തീർന്നീടുന്നോ
ആശ്വാസദായകൻ മാറോടു ചേർത്തിടും
അണച്ചീടുമേ സ്നേഹക്കൊടിക്കീഴിൽ
സുവിശേഷ മാറ്റൊലി എത്തിടുമെവിടെയും
യേശുവിൻ സൽകീർത്തി പരന്നിടുമേ
സ്വർഗ്ഗം ഇറങ്ങിടും ശുദ്ധരെ ചേർത്തിടും
സ്വർപുരെ കാന്തയായ് വാണിടുവാൻ
കൈപ്പണിയല്ലാത്ത ഭവനമതിൽ നിത്യം
കാന്തനോടൊത്തു വസിച്ചിടുമ്പോൾ
കണ്ണുനീരില്ല ദുഃഖവുമില്ല
കർത്തനു സ്തുതി എന്നും പാടിടുമേ